കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഐശ്വര്യ റായിയും മകൾ ആരാധ്യ റായി ബച്ചനും രോഗമുക്തരായി. അഭിഷേക് ബച്ചനാണ് ഈ വിവരം ട്വിറ്റർ വഴി പങ്കുവെച്ചത്. ഐശ്വര്യയും മകളും ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി
എല്ലാവരുടേയും പ്രാർത്ഥനകൾക്കും സ്നേഹാന്വേഷണങ്ങൾക്കും നന്ദി… കൊവിഡ് പരിശോധനഫലം നെഗറ്റീവായതിനെ തുടർന്ന് ഐശ്വര്യയും ആരാധ്യയും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായി വീട്ടിലേക്ക് മടങ്ങി. ഞാനും അച്ഛനും തുടർന്നും ആശുപത്രിയിൽ പരിചരണത്തിൽ തുടരും’. അഭിഷേക് ട്വീറ്റ് ചെയ്തു
അമിതാഭ് ബച്ചനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ അഭിഷേകിനും ഐശ്വര്യക്കും മകൾക്കും രോഗം സ്ഥിരീകരിച്ചു. അഭിഷേകും അമിതാഭ് ബച്ചനും ആശുപത്രിയിൽ തുടരുകയാണ്