ഐശ്വര്യ റായിയുടെ പരിശോധന ഫലം നെഗറ്റീവ്

മുംബൈ: പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം ഐശ്വര്യ റായിയുടെ കൊറോണ പരിശോധന ഫലം നെഗറ്റീവ്. ഭർത്താവും ചലച്ചിത്ര താരവുമായ അഭിഷേക് ബച്ചനും അഭിഷേകിന്റെ അച്ഛൻ അമിതാഭ് ബച്ചനും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഐശ്വര്യയ്ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.