ആരോഗ്യ മന്ത്രാലയവും ഷാർജ പോലീസും സംയുക്തമായി എമിറേറ്റിലെ എല്ലാ താമസ കേന്ദ്രങ്ങളിലും കോവിഡ് 19 പരിശോധന

ആരോഗ്യ മന്ത്രാലയവും ഷാർജ പോലീസും സംയുക്തമായി
എമിറേറ്റിലെ എല്ലാ താമസ കേന്ദ്രങ്ങളിലും കോവിഡ് 19 പരിശോധന
ആദ്യ ഘട്ടത്തിൽ അന്നഹ്ദയിലാണ് പരിശോധന ആരംഭിച്ചത്. രാവിലെ ഒമ്പതിന് തന്നെ പ്രദേശവാസികളെല്ലാം പരിശോധനക്ക് എത്തി.
അന്നഹ്ദ പാർക്കിൽ രാവിലെ പത്ത് മുതൽ വൈകിട്ട് ആറ് വരെ പ്രത്യേകം സംവിധാനിച്ച മൊബൈൽ പരിശോധന കേന്ദ്രത്തിലാണ് സൗകര്യമേർപ്പെടുത്തിയത്. ഓരോ താമസ കേന്ദ്രങ്ങളിലും പത്ത് ദിവസമാണ് പരിശോധനയുണ്ടാകുക. ദിവസം 200 പേരെ പരിശോധിക്കും.

പരിശോധനയുടെ സമയമാകുന്നതിന് രണ്ട് ദിവസം മുമ്പ് താമസക്കാർക്ക് പോലീസിന്റെ സന്ദേശം ലഭിക്കും. സ്ഥലവും സമയവും സന്ദേശത്തിലുണ്ടാകും. സൗജന്യമായാണ് പരിശോധന. പരിശോധനക്ക് വരുമ്പോൾ യു എ ഇ ഐഡിയും സന്ദേശവും കാണിക്കണം. പാർക്കുകളായിരിക്കും പ്രാഥമിക പരിശോധനാ കേന്ദ്രം.