Headlines

വോട്ടെടുപ്പ് വൈകിപ്പിക്കാന്‍ 8 മണിക്കൂര്‍ പ്രസംഗം; നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ പാസാക്കി

ഡോണള്‍ഡ് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുള്‍ ബജറ്റ് ബില്‍’ അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കി. ബില്ലില്‍ ഡോണള്‍ഡ് ട്രംപ് ഉടന്‍ ഒപ്പുവയ്ക്കും. നിയമം പ്രാബല്യത്തിലാവുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക മേഖലകളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്നാണ് ട്രംപിന്റെ അവകാശവാദം.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ണായക നീക്കമായാണ് ‘ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’. വലിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഒടുവിലാണ് ബില്‍ കോണ്‍ഗ്രസിന്റെ അംഗീകാരം നേടിയത്. യുഎസ് പ്രതിനിധി സഭയില്‍ നാല് വോട്ടിന്റെ ഭൂരിപക്ഷത്തിലും സെനറ്റില്‍ ഒരുവോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലുമാണ് ബില്‍ പാസായത്.

അതേസമയം ബില്‍ പാസാക്കാതിരിക്കാന്‍ സെനറ്റില്‍ നാടകീയ രംഗങ്ങളുണ്ടായി.വോട്ടെടുപ്പ് വൈകിപ്പിക്കാന്‍ തുടര്‍ച്ചയായി എട്ട് മണിക്കൂറാണ് ഡെമോക്രാറ്റ് നേതാവ് ഹക്കീം ജഫ്രിസിന്റെ പ്രസംഗം നീണ്ടത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്കയില്‍ സാമൂഹ്യക്ഷേമ പദ്ധതികളില്‍ വലിയ മാറ്റം വന്നേക്കും.ക്ഷേമ പദ്ധതികള്‍ വെട്ടിചുരുക്കാന്‍ ബില്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്.പ്രതിരോധത്തിനും സുരയ്ക്ഷയും സൈനിക ചിലവിനുമായി കൂടുതല്‍ പണം അനുവദിക്കുകയും ചെയ്യും. ബില്ലിനെതിരെ ശക്താമായ എതിര്‍പ്പാണ് ഡെമോക്രാറ്റിക് പാര്‍ട്ടി അറിയിച്ചത്.ബില്‍ സമ്പന്നരെ തലോടാനും,ദരിദ്രരെ ദ്രോഹിക്കാനുമെന്നാണ് ആക്ഷേപം. ക്രൂരമായ ബജറ്റ് ബില്ലെന്നാണ് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിമര്‍ശിച്ചത്.