എസ് എസ് എൽ സി പരീക്ഷാ ഫലം ഈ മാസം 30 ന് പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചു. ഹയർസെക്കൺഡറി രണ്ടാം വർഷം ഫലം ജൂലൈ 10നും പ്രഖ്യാപിക്കും. എസ് എസ് എൽ സി ഫലം 30ന് പ്രഖ്യാപിക്കാനുള്ള നിർദേശം പരീക്ഷാ ഭവന് ലഭിച്ചിരുന്നു. പരീക്ഷ ഭവന്റെകൂടി അഭിപ്രായം കണക്കിലടുത്താണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.
പരീക്ഷ ഫലം വൈകുന്നത് ചില പ്രശ്‌നങ്ങൾക്കിടയാക്കുമെന്ന് സർക്കാർ വിലയിരുത്തിയിട്ടുണ്ട്. ഇതിൽ ഒന്ന് പ്ലസ് വൺ ക്ലാസുകളിലേക്കുള്ള കുട്ടികളുടെ പ്രവേശനമാണ്. ഇത് അനന്തമായി നീളാനുള്ള ഒരു സാധ്യത സർക്കാർ മുന്നിൽ കാണുന്നുണ്ട്. അതുകൊണ്ടു തന്നെ മൂല്യനിർണയം എത്രയും വേഗം പൂർത്തിയാക്കി ഫലപ്രഖ്യാപനത്തിലേക്ക് കടക്കാനാണ് സർക്കാർ പരീക്ഷാഭവന് നിർദേശം നൽകിയിരിക്കുന്നത്. പരീക്ഷാഭവൻ ഇത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്നാണ് ഹയർസെക്കൻഡറി ഫലം ജൂലൈ 10ന് പ്രസിദ്ധീകരിക്കാനുള്ള തീരുമാനത്തിലേക്കും സർക്കാർ എത്തിയത്. ഇതും പരീക്ഷാഭവനുമായി കൂടിയാലോചിച്ച ശേഷമായിരുന്നു.