കൊല്ലം അമൃതാനന്ദമയി മഠത്തിൽ വിദേശവനിത കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച നിലയിൽ

അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് ചാടി വിദേശവനിത മരിച്ച നിലയിൽ. യു കെ സ്വദേശിയായ സ്‌റ്റെഫെഡ്‌സിയോന എന്ന 45കാരിയാണ് മരിച്ചത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ എന്നാണ് മഠം അവകാശപ്പെടുന്നത്.

കൊല്ലത്തുള്ള അമൃതാനന്ദമയിയുടെ മഠത്തിലാണ് സംഭവം. ഇന്നലെ രാത്രി എട്ടരയോടെയാണ് ഇവർ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയത്. മരിച്ച യുകെ സ്വദേശി മാനസിക വെല്ലുവിളി നേരിട്ടിരുന്നുവെന്നാണ് മഠം അധികൃതർ പറയുന്നു

പ്രധാന കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്നാണ് ഇവർ താഴേക്ക് ചാടിയത്. ഉച്ചയ്ക്കും ഇവർ ആത്മഹത്യാശ്രമം നടത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഫെബ്രുവരിയിലാണ് ഇവർ മഠത്തിലെത്തിയത്. നാട്ടിലേക്ക് തിരികെ പോകാൻ സാധിക്കാത്തതിൽ മനപ്രയാസം ഉണ്ടായിരുന്നുവെന്നാണ് വിവരം