Headlines

2019ൽ കോഴിക്കോട് നിന്ന് കാണാതായ യുവാവിനെ കുറിച്ച് നിർണായക വിവരം; വിജിൽ മരിച്ചെന്നും സരോവരത്ത് കുഴിച്ചുമൂടിയെന്നും സുഹൃത്തുക്കളുടെ മൊഴി

കോഴിക്കോട്: എലത്തൂർ സ്വദേശിയായ യുവാവിനെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കാണാതായ എലത്തൂർ സ്വദേശി വിജിൽ മരിച്ചതായി സുഹൃത്തുക്കൾ മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നു പൊലീസ് അറിയിച്ചു. യുവാവ് ലഹരി ഉപയോഗിക്കുന്നതിനിടെ മരിച്ചതായി സുഹൃത്തുക്കൾ മൊഴി നൽകുകയായിരുന്നു. മൃതദേഹം സരോവരം ഭാഗത്തു കുഴിച്ചു മൂടിയെന്നും മൊഴിയിൽ പറയുന്നു. സുഹൃത്തുക്കളായ നിജില്‍, ദീപേഷ് എന്നിവരെയാണ് എലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. 2019ലാണ് യുവാവിനെ കാണാതായത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തുക്കൾ അറസ്റ്റിലാവുന്നത്.