തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. രാഹുൽ മാങ്കൂട്ടത്തില്‍ സൈക്കോ പാത്ത് ആണെന്നും നാട്ടുകാർക്ക് ജനാധിപത്യബോധ്യം ഉള്ളതുകൊണ്ടാണ് ജനങ്ങൾ പ്രതിഷേധ സദസ്സിൽ ഒതുക്കുന്നത്, അല്ലായിരുന്നുവെങ്കിൽ പേപിടിച്ച സൈക്കോപാത്തിനെ ജനങ്ങൾ കല്ലെറിഞ്ഞ് ഓടിച്ചേനെ എന്നും ആര്‍ഷോ പറഞ്ഞു.
നായ്ക്കൾക്ക് പേപിടിച്ചാൽ കല്ലെറിഞ്ഞോടിക്കും അല്ലെങ്കിൽ അടിച്ചു കൊല്ലും. ചിലർ സമീകരിക്കാൻ ശ്രമം നടത്തുന്നു. സമാനതകളില്ലാത്ത ക്രിമിനൽ പ്രവർത്തനമാണ് എംഎൽഎ കുപ്പായത്തിന്റെ തണലിൽ സൈക്കോപാത്തായ രാഹുൽ മാങ്കൂട്ടത്തില്‍ ചെയ്തത്. ഉമാ തോമസ്, കെ കെ രമ ഉൾപ്പെടെയുള്ളവർക്ക് നേരെ സൈബർ വെട്ടുകിളികളുടെ ആക്രമണം നടന്നു. പെയ്ഡ് സൈബർ വെട്ടുകിളികളെ ഉപയോഗിച്ച് മനുഷ്യരെ നിശബ്ദരാക്കാനാണ് കൊള്ള സംഘത്തിൻറെ ശ്രമം. കേരളം കണ്ടിട്ടില്ലാത്ത പൊളിറ്റിക്കൽ അശ്ലീലങ്ങളായി കോൺഗ്രസ് സംഘം മാറിയെന്നും ആർഷോ ആരോപിക്കുന്നും.