വായിൽ ഡിറ്റനേറ്റർ വെച്ച് പൊട്ടിച്ചു;‌ ദർഷിതയെ കൊലപ്പെടുത്തിയത് അതിക്രൂരമായി

കണ്ണൂർ കല്ല്യാട്ടെ കവർച്ച നടന്ന വീട്ടിൽ നിന്ന് കാണാതായ യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. വായിൽ ഡിറ്റനേറ്റർ പൊട്ടിച്ചാണ് ദർഷിതയെ കൊലപ്പെടുത്തിയത്. കല്ല്യാട്ട് മോഷണം നടന്ന വീട്ടിൽ നിന്നും കാണാതായ യുവതിയെ കർണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദർഷിതയുടെ സുഹൃത്ത് സിദ്ധരാജുവിനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ഇന്നലെയാണ് മൈസൂരുവിൽ‌ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കർണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് ദർഷിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കല്ല്യാട്ടെ ദർഷിതയുടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് 30…

Read More

അമീബിക് മസ്തിഷ്കജ്വരം; ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം. നിലവിൽ ചികിത്സയിലുള്ളത് എട്ടുപേർ. വയനാട് സ്വദേശിക്ക് രോഗബാധ ഉണ്ടായത് ചെന്നൈയിൽ നിന്നാണെന്ന് സംശയം. ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച വയനാട് തരുവണ സ്വദേശിക്ക് ചെന്നൈയിൽ നിന്നാണ് രോഗബാധ ഉണ്ടായത് എന്നാണ് സംശയം. യുവാവ് ഐസിയുവിലാണ്. രോഗികളുടെ എണ്ണം വർധിച്ചതോടെ അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. ക്ലോറിനേഷൻ, പനി സർവേ എന്നിവയാണ് പുരോഗമിക്കുന്നത്. കോഴിക്കോട്, മലപ്പുറം,…

Read More

നിമിഷപ്രിയയുടെ മോചനം; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹർജിയും കെ എ പോൾ നൽകിയ ഹർജിയുമാണ് പരിഗണിക്കുക. നിമിഷപ്രിയയുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ എ പോൾ ഹർജി നൽകിയത്. കേസിൽ ഇടപെടുന്നതിൽ നിന്ന് നിമിഷപ്രിയ ആക്ഷൻ കൗൺസിലിനെയും കാന്തപുരത്തെയും വിലക്കണം എന്നും ഹർജിയിലുണ്ട്. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അതേസമയം നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പിരിച്ചുവിടാൻ ആലോചിക്കുന്നതായി…

Read More

ഇനി കളികൾ ഇന്ത്യയ്‌ക്കൊപ്പം ; രാജ്യത്ത് ആദ്യ ഓഫീസ് ആരംഭിക്കാനൊരുങ്ങി ചാറ്റ് ജി പി ടി

ഒടുവിൽ ഇന്ത്യയിലും ചുവടുറപ്പിക്കാനൊരുങ്ങി ചാറ്റ് ജി പി ടി. ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ തന്നെയാണ് ഇക്കാര്യം എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. ഈ വർഷം അവസാനത്തോടെ ഡൽഹിയിൽ തങ്ങളുടെ ആദ്യ ഓഫീസ് തുടങ്ങുമെന്നാണ് അദ്ദേഹം പോസ്റ്റിലൂടെ വ്യകത്മാക്കിയിരിക്കുന്നത്. അമേരിക്കയ്ക്ക് ശേഷം ചാറ്റ് ജി പി ടി ഉപയോഗം ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ്. ഇതിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളാണ്. കൂടാതെ കഴിഞ്ഞ വർഷം നാലിരട്ടിയിലധികം ഉപയോക്താക്കളുടെ വർധനവും ഉണ്ടായിട്ടുണ്ട്. സർക്കാരുമായി സഹകരിച്ച് ‘ഇന്ത്യക്കൊപ്പം ഇന്ത്യക്കായി എ.ഐ…

Read More

കണ്ണൂരിൽ മോഷണം നടന്ന വീട്ടിൽ നിന്നും കാണാതായ യുവതിയെ മൈസൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

കണ്ണൂർ കല്ല്യാട്ട് മോഷണം നടന്ന വീട്ടിൽ നിന്നും കാണാതായ യുവതിയെ മൈസൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കർണാടക ഹുൻസൂർ സ്വദേശിയാണ് ദർശിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദർശിതയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. കല്ല്യാട്ടെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും 4 ലക്ഷം രൂപയും കാണാതായിരുന്നു. ഗൃഹനാഥയായ സുമതിയുടെ മകന്റെ ഭാര്യയാണ് ദർശിത. ദർശിത സംഭവ ദിവസം രാവിലെ മകളുമായി സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു. തുടർന്ന് യുവതിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. പിന്നാലെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ…

Read More

‘രാജി വേണ്ട’; രാഹുൽ മാങ്കൂട്ടത്തിൽ MLA സ്ഥാനം രാജിവെക്കണമെന്ന നിലപാടിൽ നിന്ന് നേതാക്കൾ പിന്നോട്ട്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന നിലപാടിൽ നിന്ന് നേതാക്കൾ പിന്നോട്ട്. രാജി വേണ്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും. പരാതിയോ കേസോ ഇല്ലാതെ സ്ഥാനം ഒഴിയണമെന്ന് എങ്ങനെ ആവശ്യപ്പെടുമെന്ന് കെപിസിസി നേതൃത്വം. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ നേതൃത്വത്തിന്റെ നിർണായക തീരുമാനം. വിവാദം അവസാനിപ്പിക്കാനും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും മറ്റ് മാർഗ്ഗങ്ങളില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം. രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നതിന് തടസ്സം ഇല്ല. വിവാദം അവസാനിപ്പിക്കാനും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും മറ്റ് മാർഗ്ഗങ്ങളില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം….

Read More