Headlines

പൊലീസിൽ നിന്ന് നീതി കിട്ടിയില്ലെന്ന് എഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു

പൊലീസിൽ നിന്ന് നീതി കിട്ടിയില്ലെന്ന് എഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു. തൃശൂർ അഞ്ഞൂർ സ്വദേശിയായ മനീഷാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട പരാതിയിൽ നീതി കിട്ടിയില്ല എന്നാണ് യുവാവിന്റെ ആത്മഹത്യാക്കുറിപ്പ്.

അഞ്ഞൂർ കുന്നിനടുത്തുള്ള ക്വാറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നിന്നും നീതി ലഭിച്ചില്ലെന്നും കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തി. മൃതദേഹം റോഡിൽ വച്ച് പ്രതിഷേധം നടത്തി. കുറ്റക്കാരെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.

യുവാവിനെ ബ്ലേഡ് മാഫിയക്കാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ബന്ധുവിന് എടുത്തു നൽകിയ പണത്തിനുവേണ്ടി മനീഷിനെ തടവിലിട്ടിരുന്നുവെന്നും അവർ ആരോപിച്ചു.