ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; കാഞ്ഞങ്ങാട് യുവാവ് ആത്മഹത്യ ചെയ്തു

 

ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞങ്ങാട് അരങ്ങനടുക്കത്തെ വിനോദ്(33) ആണ് വീട്ടുവളപ്പിൽ തൂങ്ങിമരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളുടെ ഭാര്യ കാമുകനൊപ്പം പോയത്.

അന്വേഷണത്തിൽ പയ്യന്നൂർ സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി പോയതെന്ന് കണ്ടെത്തി. യുവതിയോട് പോലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തിയ യുവതി കാമുകനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിലെത്തിയ വിനോദ് ആത്മഹത്യ ചെയ്തത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.