കാശ്മീരിൽ ഏറ്റുമുട്ടൽ: ജെയ്‌ഷെ കമാൻഡർ അടക്കം അഞ്ച് ഭീകരരെ സൈന്യം വധിച്ചു

 

ജമ്മു കാശ്മീരിൽ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലുകളിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. പുൽവാമയിലും ബുദ്ഗാമിലുമാണ് ഏറ്റുമുട്ടൽ നടന്നത്. ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സഹീദ് വാനിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. 12 മണിക്കൂറിലേറെയായി ഇവിടെ ഏറ്റുമുട്ടൽ തുടരുകയാണ്. ബുദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഒരു ജെയ്‌ഷെ കമാൻഡറും ഒരു പാക് സ്വദേശിയും മൂന്ന് പ്രാദേശിക ഭീകരരുമാണ് കൊല്ലപ്പെട്ടത്.