ലോകായുക്ത ഭേദഗതി: സിപിഐ മന്ത്രിമാരോട് അതൃപ്തി അറിയിച്ച് കാനം രാജേന്ദ്രൻ

 

ലോകായുക്ത ഭേദഗതി ഓർഡിനൻസ് സംബന്ധിച്ച് മന്ത്രിസഭയിൽ നടന്ന കാര്യങ്ങൾ പാർട്ടിയെ അറിയിക്കാത്തതിൽ സിപിഐ മന്ത്രിമാരെ അതൃപ്തി അറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അടുത്ത സിപിഐ നിർവാഹക സമിതി യോഗം വിഷയം ചർച്ച ചെയ്യും. നിയമഭേദഗതി എൽ ഡി എഫിൽ ചർച്ച ചെയ്തിരുന്നില്ല

ഭേദഗതി ഓർഡിനൻസിനെതിരെ കാനം നേരത്തെ രംഗത്തുവന്നിരുന്നു. നിയമസഭ അടുത്ത മാസം ആരംഭിക്കാനിരിക്കെ ധൃതിപെട്ട് ഭേദഗതി കൊണ്ടവരുന്നത് എന്തിനാണെന്ന് കാനം ചോദിച്ചു. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള കേന്ദ്ര നീക്കം തടയാനാണെന്ന കോടിയേരിയുടെ വിശദീകരണത്തെയും കാനം തള്ളിയിരുന്നു. ജനങ്ങളെ അണിനിരത്തി വേണം കേന്ദ്രത്തെ ചെറുക്കാൻ എന്നായിരുന്നു കാനത്തിന്റെ മറുപടി

അതേസമയം ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ സർക്കാരിനോട് വിശദീകരണം തേടി. ഓർഡിൻസ് ഭരണഘടനാ വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദീകരണം വേണമെന്നാണ് ഗവർണർ പറയുന്നത്.