മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരണമെന്ന് അരവിന്ദ് കെജ്രിവാൾ

 

മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരണമെന്ന സംഘ്പരിവാർ ആവശ്യം ആവർത്തിച്ച് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരണം. എന്നാൽ അതിന്റെ പേരിൽ ആരെയും തെറ്റായി ഉപദ്രവിക്കരുതെന്നും കെജ്രിവാൾ പറഞ്ഞു. ഭയപ്പെടുത്തി മതപരിവർത്തനം നടത്തുന്നത് തെറ്റാണ്. മതം ഒരു സ്വകാര്യ കാര്യമാണെന്നും കെജ്രിവാൾ പറഞ്ഞു

ഓരോരുത്തർക്കും അവരവരുടെ ഇഷ്ടപ്രകാരം ആരാധന നടത്താൻ അവകാശമുണ്ട്. യുപി, ഹിമാചൽപ്രദേശ്, മധ്യപ്രദേശ് അടക്കമുള്ളന നിരവധി സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തനം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവന്നിട്ടുണ്ട്. അസം പോലുള്ള മറ്റ് പല സംസ്ഥാനങ്ങളും സമാനമായ നിയമങ്ങൾ ആലോചിക്കുന്നുണ്ട്.