രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള തീരുമാനം ഒന്നാം പിണറായി സർക്കാരിന്റേത്: കാനം രാജേന്ദ്രൻ

 

വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള തീരുമാനം ഒന്നാം പിണറായി സർക്കാർ എടുത്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 2019ൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തെടുത്ത തീരുമാനമാണിത്. സർക്കാർ നിലപാടാണ് സിപിഐയുടെയും നിലപാടെന്നും കാനം പറഞ്ഞു

സർക്കാർ ഉത്തരവ് പാർട്ടിയിൽ ചർച്ച ചെയ്യാതെ എടുത്തതാണെന്ന മുതിർന്ന നേതാവ് കെ ഇ ഇസ്മായിലിന്റെ നിലപാടും കാനം തള്ളി. ഒരു കാരണവശാലം പട്ടയം നൽകാൻ അധികാരമില്ലാത്ത വ്യക്തി നൽകിയ പട്ടയമാണിത്. ഇതാണ് റദ്ദാക്കാൻ കാരണമെന്നും കാനം പറഞ്ഞു

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ആശങ്ക സർക്കാർ ഉത്തരവ് വായിച്ചാൽ തീരുമാനം. പത്തനംതിട്ടയിലെ സിപിഎം-സിപിഐ തർക്കം നേതൃത്വം പരിഹരിക്കുമെന്നും കാനം വ്യക്തമാക്കി.