ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് സർക്കാർ നൽകിയ സത്യവാങ്മൂലം തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഹിന്ദുധർമത്തിൽ പ്രാവീണ്യമുള്ളവരാണ് യുവതി പ്രവേശനത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്
സ്ത്രീപുരുഷ സമത്വത്തിൽ മറ്റ് പാർട്ടികൾ നിലപാട് വ്യക്തമാക്കട്ടെയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ആചാരങ്ങളെ കുറിച്ചും അനുഷ്ഠാനങ്ങളെ കുറിച്ചും അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരല്ല. ഹിന്ദു ധർമത്തിൽ പ്രാവീണ്യമുള്ള ആളുകളെ വെച്ച് അതിന്റെ ഉപദേശക സമിതിയുടെ അഭിപ്രായം തേടി വിധി പ്രഖ്യാപിക്കണമെന്നാണ് സർക്കാർ പറഞ്ഞതെന്നും കാനം പറഞ്ഞു.