ഡൽഹി ലഫ്. ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബിൽ ലോക്‌സഭയിൽ പാസായി; കെജ്രിവാളിന് തിരിച്ചടി
ഡൽഹിക്ക് മേൽ ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന ബിൽ ലോക്‌സഭയിൽ പാസായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി നൽകി കൊണ്ടാണ് ബിൽ പാസായത്. ദേശീയ തലസ്ഥാനമേഖലാ ബിൽ ഇനി രാജ്യസഭയിൽ അവതരിപ്പിക്കും കേന്ദ്രസർക്കാർ പ്രതിനിധിയായ ലഫ്. ഗവർണർക്ക് ഡൽഹി സർക്കാരിനേക്കാൾ കൂടുതൽ അധികാരങ്ങൾ നൽകുന്നതാണ് ബിൽ. ഇതുവഴി ഡൽഹിയുടെ കൂടുതൽ അധികാരങ്ങൾ കേന്ദ്രസർക്കാരിന് പിടിച്ചെടുക്കാനാകും. ഡൽഹിയിലെ ജനങ്ങളെ അപമാനിക്കുന്ന ബിൽ എന്നാണ് കെജ്രിവാൾ ഇതിനോട് പ്രതികരിച്ചത്. ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചവരിൽ നിന്ന് അധികാരം…