ബിജെപി നേതാവും കഴക്കൂട്ടത്തെ സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചെന്ന് ആരോപിച്ചാണ് പരാതി. മന്ത്രി കടകംപള്ളി സുരേന്ദ്രനെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ശബരിമല വിഷയം ശോഭാ സുരേന്ദ്രൻ ശക്തമായി ഉന്നയിച്ചിരുന്നു. അസുര നിഗ്രഹം നടത്തണമെന്നതടക്കം മന്ത്രി കടകംപള്ളിക്കെതിരെ പല ഘട്ടത്തിലും ഇവർ മോശം പരാമർശം നടത്തുകയും ചെയ്തിരുന്നു.