ചാനൽ സർവേകളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നൽകുന്ന റേറ്റിംഗ് യാഥാർഥ്യമല്ലാത്തതെന്ന് ഉമ്മൻ ചാണ്ടി. സംസ്ഥാന സർക്കാരിനെതിരെ ഏറ്റവുമധികം ആരോപണങ്ങൾ ഉയർത്തിയത് പ്രതിപക്ഷ നേതാവാണ്. ഈ ആരോപണങ്ങൾ വിലപ്പോകില്ലെന്ന് ചൂണ്ടിക്കാണിക്കാനാണ് വില കുറച്ച് കാണിക്കുന്നതെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി
സർവേകൾ എല്ലാം യുഡിഎഫിന് എതിരാണെങ്കിലും യുഡിഎഫ് തകരില്ല. മികച്ച പ്രകടന പത്രികയാണ് പുറത്തിറക്കിയത്. ജനങ്ങളുടെ പ്രകടന പത്രികയാണിത്. സർവേകൾ പി ആർ വർക്കിന്റെ ഭാഗമാണ്. യുഡിഎഫിന്റെ സൗജന്യ അരി നിർത്തലാക്കിയിട്ടാണ് കിറ്റ് വിതരണം നടത്തുന്നതെന്നും പാവങ്ങളുടെ അരിക്ക് പണം വാങ്ങിയ സർക്കാരാണ് ഇതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.