ബംഗാളിലെ ബർദ്വാനിൽ പെട്രോൾ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് വയസ്സുകാരൻ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സുഭാസ് പള്ളി ഏരിയയിലാണ് സ്‌ഫോടനമുണ്ടായത്.
രണ്ട് കുട്ടികൾക്കാണ് സ്‌ഫോടനത്തിൽ പരുക്കേറ്റത്. രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷെയ്ഖ് അഫ്രോസ് എന്ന കുട്ടി മരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം പ്രദേശത്ത് ചെറിയ തോതിൽ സംഘർഷവും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.