മലപ്പുറം നിലമ്പൂരിൽ കുടുംബവഴക്കിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. പാണ്ടിക്കാടിന് സമീപം ഒറവംപുറത്ത് ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീറെന്ന 26കാരനാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം
ഒറവംപുറം അങ്ങാടിയിൽ വെച്ച് ഇന്നലെ രണ്ട് കൂട്ടർ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിനിടെ ബന്ധുവായ ഉമ്മറിനെ മറ്റൊരാൾ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് സമീറിന് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ സമീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരിച്ചു
എന്നാൽ രാഷ്ട്രീയ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ലീഗ് അവകാശപ്പെടുന്നു. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്നും ലീഗ് ആരോപിച്ചു. എന്നാൽ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വഴക്കാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്