കാസർകോട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൂച്ചക്കാട് തെക്കുപുറം സ്വദേശി അൻസാറാണ്(22) മരിച്ചത്. ജോലിക്കിടെ ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോകും വഴി മറ്റൊരു ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ അൻസാറിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റേ ബൈക്കിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ കണ്ണൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയി