കൊവിഡ്19: നിറുത്തി വച്ച ഉംറ തീര്‍ത്ഥാടനത്തിനു നാളെ തുടക്കം, ഉംറ നിര്‍വഹിക്കാന്‍ മൂന്ന് മണിക്കൂര്‍ സമയം
ദമ്മാം: കൊവിഡ് 19 വ്യാപനത്തിനെ തുടര്‍ന്ന് ഏഴ് മാസം മുമ്പ് നിറുത്തി വെച്ച ഉംറ തീര്‍ത്ഥാടനത്തിന് നാളെ തുടക്കം കുറിക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രഥമ ഘട്ടത്തില്‍ ഒരു ദിവസത്തില്‍ ആറായിരം പേര്‍ക്കാണ് ഉംറ നിര്‍വഹിക്കാന്‍ അനുമതി. ആയിരം പേര്‍ക്ക് മൂന്ന് മണിക്കൂര്‍ വീതമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തിക്കൊണ്ടു വരും. 2020 നവംബര്‍ ഒന്നു മുതല്‍ സൗദിക്കു പുറത്ത് നിന്നുള്ള തീര്‍ത്ഥാടകര്‍ക്കു ഉംറ നിര്‍വഹിക്കാന്‍ സൗകര്യം നല്‍കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു….