കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിനായി ഹാത്രാസിലേക്കുള്ള യാത്രക്കിടെ യുപി പോലീസിന്റെ ലാത്തിചാർജിൽ നിന്ന് കോൺഗ്രസ് പ്രവർത്തകരെ സംരക്ഷിച്ച് പ്രിയങ്ക ഗാന്ധി. നോയ്ഡയിൽ വെച്ച് രാഹുലിനെയും പ്രിയങ്കയെയും കോൺഗ്രസ് പ്രവർത്തകരെയും പോലീസ് തടഞ്ഞിരുന്നു.
ഇതിനിടെ സംഘർഷമുണ്ടാകുകയും കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശുകയുമായിരുന്നു. ഒരു പ്രവർത്തകനെ പോലീസ് വളഞ്ഞിട്ട് തല്ലുന്നത് കണ്ട പ്രിയങ്ക ബാരിക്കേഡ് ചാടിക്കടന്ന് അടുത്തെത്തുകയും പോലീസിനെ തള്ളി മാറ്റുകയും പ്രവർത്തകനെ രക്ഷിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ട്വിറ്ററിൽ വൈറലാണ്.
നേരത്തെ രാഹുൽ ഗാന്ധിക്കൊപ്പം സ്വയം വാഹനമോടിച്ചാണ് പ്രിയങ്ക യുപി അതിർത്തിയിൽ എത്തിയത്. കടത്തിവിടില്ലെന്ന് പോലീസ് ആദ്യം നിലപാട് എടുത്തെങ്കിലും അഞ്ച് നേതാക്കൾക്ക് മാത്രം പോകാമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു