യുപി ഹത്രാസിൽ ബലാത്സംഗത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം. യുപി പോലീസിൽ വിശ്വാസമില്ല. പോലീസ് ഇപ്പോൾ ചെയ്യുന്നത് അംഗീകരിക്കാനാകില്ല. തങ്ങളെ വീടിന് പുറത്തേക്ക് പോലും വിടുന്നില്ല. ആരോടും സംസാരിക്കാനാകുന്നില്ലെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു
കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ യുപി പോലീസ് കേസെടുത്തിരുന്നു. പകർച്ചവ്യാധി നിയമപ്രകാരമാണ് കേസ്. 153 കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുത്തു.
പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന വാദമാണ് പോലീസ് ഉയർത്തുന്നത്. ഫോറൻസിക് റിപ്പോർട്ട് ഇതാണ് തെളിയിക്കുന്നതെന്നും യുപി പോലീസ് പറയുന്നു. രൂക്ഷ വിമർശനമാണ് പോലീസിന്റെ നടപടിക്കെതിരായി ഉയരുന്നത്