അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയക്കും കൊവിഡ് സ്ഥിരീകരിച്ചു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു. ട്രംപിന്റെ ഉപദേഷ്ടാവ് ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരും നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരുടെ ഫലം പോസിറ്റീവായത്.

 

കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ രാജ്യമാണ് അമേരിക്ക. ഇതിനോടകം രണ്ട് ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനിടെയാണ് പ്രസിഡന്റിനും ഭാര്യക്കും കൂടി രോഗം സ്ഥിരീകരിക്കുന്നത്