ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി രണ്ട് ലക്ഷം പിന്നിട്ടു. ജോൺസ് ഹോപ്ക്‌സിൻ സർവകലാശാലയുടെ കണക്കുകൾ പ്രകാരം 2,02,3,0000 പേർക്കാണ് ലോകത്ത് കൊവിഡ് സ്ഥിരീകരീച്ചത്. 7.37 ലക്ഷം പേർ കൊവിഡ് ബാധിച്ച് മരിച്ചു. അതിവേഗം കൊവിഡ് വ്യാപിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്
അമേരിക്കയിൽ കഴിഞ്ഞ ദിവസം 45,000ത്തിലേറെ പേർക്കും ബ്രസീലിൽ 21,000ത്തിലേറെ പേർക്കുമാണ് രോഗബാധ. അതേസമയം ഇന്ത്യയിൽ 60,000ത്തിലേറെ പേർക്കാണ് പ്രതിദിന വ്യാപനം. റഷ്യയിൽ അയ്യായിരത്തിലേറെ പേർക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു
അമേരിക്കയിൽ 1.66 ലക്ഷം പേരാണ് ഇതിനോടകം മരിച്ചത്. ബ്രസീസിൽ മരണസംഖ്യ ഒരു ലക്ഷം പിന്നിട്ടു. അമേരിക്കയിൽ 52 ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രസീസിൽ 30 ലക്ഷത്തിലധികം പേർക്കും ഇന്ത്യയിൽ 22 ലക്ഷം പേർക്കും റഷ്യയിൽ ഒമ്പത് ലക്ഷം പേർക്കും രോഗം സ്ഥിരീകരിച്ചു
ദക്ഷിണാഫ്രിക്കയിൽ 5.63 ലക്ഷം പേരാണ് രോഗബാധിതർ. മെക്‌സിക്കോയിൽ 4.80 ലക്ഷം പേർക്കും പെറുവിൽ 4.74 ലക്ഷം പേർക്കും കൊളംബിയയിൽ 3.97 ലക്ഷം പേർക്കും രോഗം സ്ഥിരീകരിച്ചു.