ലോകത്ത് രണ്ടര കോടി കൊവിഡ് ബാധിതർ

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടര കോടി പിന്നിട്ടു. ആറ് ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,848 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതുവരെയുള്ളതിലെ റെക്കോർഡ് പ്രതിദിന വർധനവാണിത്.

6,00,345 പേരാണ് കൊവിഡ് ബാധിച്ച് ഇതിനോടകം മരിച്ചത്. അമേരിക്ക, ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളിൽ കൊവിഡ് വ്യാപനം ഇപ്പോഴും രൂക്ഷമായി തുടരുന്നത്. അമേരിക്കയിൽ 813 പേരും ബ്രസീലിൽ 885 പേരും ഇന്ത്യയിൽ 671 പേരും കഴിഞ്ഞ ദിവസം മരിച്ചു.

യുഎസിൽ 38 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിതരായത്. ബ്രസീലിൽ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ 10 ലക്ഷത്തിലധികം രോഗികളാണുള്ളത്.