ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.30 കോടി കവിഞ്ഞു; 5.71 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു

കൊവിഡ് മഹവ്യാധിയില്‍ വിറങ്ങലിച്ച് ലോകം. ഇതിനോടകം ഒരു കോടി 30 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 5,71,076 പേര്‍ മരിച്ചു. 75 ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു

അമേരിക്ക, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം. യുഎസില്‍ രോഗികളുടെ എണ്ണം 34 ലക്ഷം കടന്നു. പുതുതായി 58,290 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1.37 ലക്ഷം പേര്‍ അമേരിക്കയില്‍ മാത്രം മരിച്ചു

ബ്രസീലില്‍ 18.66 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി 25,364 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 72,151 ആയി ഉയര്‍ന്നു. 9 ലക്ഷത്തിനടുത്ത് രോഗികളുള്ള ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. റഷ്യയില്‍ 7.28 ലക്ഷം രോഗികളുണ്ട്. പെറുവില്‍ 3.26 ലക്ഷവും ചിലിയില്‍ 3.15 ലക്ഷം രോഗികളുമുണ്ട്.