മഹാരാഷ്ട്രയില്‍ 6,497 പേര്‍ക്കുകൂടി കോവിഡ്; തമിഴ്‌നാട്ടില്‍ മരണം 2,000 കടന്നു
മഹാരാഷ്ട്രയിൽ 6,497 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,60,924 ആയി വർധിച്ചു. ഇന്ന് മാത്രം 193 മരണം റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 10,482 ആയി. നിലവിൽ സംസ്ഥാനത്ത് 1,05,637 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 1,44,507 പേർ രോഗമുക്തരായി. ഇന്ന് മാത്രം 4182 പേർക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 55.38 ശതമാനമായി ഉയർന്നു. 13,42,792 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. നിലവിൽ 6,87,353 പേർ…