ലോകത്ത് കൊവിഡ് രോഗികൾ 1.11 കോടി കവിഞ്ഞു ; ബ്രസീലിൽ മാത്രം ഒരു ദിവസത്തിനിടെ 1264 പേർ മരിച്ചു

ലോകത്ത് കൊവിഡ് രോഗികൾ 1.11 കോടി കവിഞ്ഞു. 5.25 ലക്ഷം പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടത്. ബ്രസീലില്‍ മാത്രം ഒരു ദിവസത്തിനിടെ 1264 പേര്‍ മരിച്ചു. ബ്രസീലിലെ ആകെ കൊവിഡ് മരണം ഇതോടെ 63,254 ആയി

യുഎസില്‍ 1.32 ലക്ഷം പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 596 പേര്‍ മരിച്ചു. റഷ്യയില്‍ മരണസംഖ്യ പതിനായിരത്തോട് അടുക്കുകയാണ്. ഒമ്പത് ലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ബ്രസീസില്‍ ഇന്നലെ മാത്രം 41,988 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുഎസില്‍ 54,094 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു.