ഒഡീഷയിൽ മകൻ കൊവിഡ് ബാധിച്ച് മരിച്ചതിൽ മനം നൊന്ത് മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

മകന്‍ കൊവിഡ് ബാധിച്ച് മരിച്ചതില്‍ മനം നൊന്ത് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. നാരായണ്‍പൂര്‍ സസന്‍ ഗ്രാമവാസികളായ രാജ്കിഷോര്‍ സതാപതി, ഭാര്യ സുലോചന സതാപതി എന്നിവരാണ് മരിച്ചത് ഇവരുടെ മകന്‍ സിമാഞ്ചല്‍ സതാപതിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആരോഗ്യപ്രവര്‍ത്തകനായിരുന്ന സിമാഞ്ചല്‍ ജൂലൈ ഒന്നിനാണ് പനി ബാധിച്ച് ആശുപത്രിയിലെത്തിയത്. ജൂലൈ രണ്ടിന് രോഗം സ്ഥിരീകരിച്ചു. തൊട്ടടുത്ത ദിവസം തന്നെ രോഗം മൂര്‍ച്ഛിക്കുകയും മരിക്കുകയുമായിരുന്നു. മകന്റെ മരണവാര്‍ത്ത കേട്ടയുടനെ രാജ്കിഷോര്‍ വീടിന് സമീപത്ത മരത്തില്‍ തൂങ്ങിമരിച്ചു….

Read More

കരിപ്പൂരിൽ ഒരു കോടി പതിനെട്ട് ലക്ഷം രൂപയുടെ സ്വർണ വേട്ട

കരിപ്പൂരിൽ രണ്ട് വിമാനങ്ങളിൽ നിന്നായി മൂന്ന് യാത്രക്കാർ സ്വർണ്ണകടത്തിന് പിടിയിലായി. മലപ്പുറം ചുങ്കത്തറ സ്വദേശി സുനീർ ബാബു, പാലക്കാട് എടത്തനാട്ടുകര സ്വദേശി സൽമാൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് മാലിക് എന്നിവരാണ് പൊലീസ് പിടിയിലാകുന്നത്. 2 കിലോ 600 ഗ്രാം സ്വർണമാണ് മൂവരും കടത്താൻ ശ്രമിച്ചത്. ഒരു കോടി പതിനെട്ട് ലക്ഷം രൂപയാണ് ഇതിന് വില കണക്കാക്കുന്നത്.

Read More

പുനെക്കാരൻ ശങ്കർ കുറാഡെ ധരിക്കുന്ന മാസ്‌കിന് വില 2.89 ലക്ഷം രൂപ

തനിക്ക് സ്വര്‍ണാഭരണങ്ങള്‍ ധരിക്കാന്‍ വളരെ ഇഷ്ടമാണെന്ന് ശങ്കര്‍ പറഞ്ഞു. ഒരാള്‍ വെള്ളി കൊണ്ടുള്ള മാസ്ക് ധരിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ കണ്ടപ്പോഴാണ് തനിക്ക് സ്വര്‍ണ മാസ്ക് വേണമെന്ന് തോന്നിയത്. സ്വര്‍ണപണിക്കാരനോട് തന്‍റെ ആവശ്യം പറഞ്ഞു. അദ്ദേഹം മാസ് നിര്‍മിച്ച് നല്‍കി. തന്‍റെ കുടുംബത്തിനും സ്വര്‍ണം ഏറെ ഇഷ്മാണ്. അവര്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്കും സ്വര്‍ണം കൊണ്ടുള്ള മാസ്ക് നല്‍കുമെന്ന് ശങ്കര്‍ കുറാഡെ പറഞ്ഞു. എഎന്‍ഐയാണ് സ്വര്‍ണ മാസ്ക് ധരിച്ച ശങ്കറിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. കോവിഡിനെ പ്രതിരോധിക്കില്ലെങ്കില്‍ പിന്നെ എന്തിന്…

Read More

ബംഗലൂരുവിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തി

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗലൂരുവില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഇന്ന് രാത്രി എട്ടുമണി മുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ചുമണി വരെയാണ് നഗരം അടച്ചിടുന്നത്. ബ്രഹത് ബംഗലൂരു മഹാനഗരപാലികെ പരിധിക്ക് അകത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊലീസിന്റെയും അധികൃതരുടെയും നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബംഗലൂരു കോര്‍പ്പറേഷന്‍ കമ്മീഷണര്‍ അനില്‍കുമാര്‍ മുന്നറിയിപ്പ് നല്‍കി. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആണെങ്കിലും അവശ്യസാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. രോഗവ്യാപനം തടയാന്‍ നിയന്ത്രണം കടുപ്പിക്കാന്‍ മുഖ്യമന്ത്രി…

Read More

സംസ്ഥാനത്ത് ഇന്ന് 240 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 209 പേർ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 240 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 20 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള…

Read More

ഫെഡറേഷൻ ഓഫ് ഇന്ത്യൻ അനിമൽ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ സർക്കാരിന് നൽകിയ നിവേദനം ; നാഗാലാൻറിൽ പട്ടിയിറച്ചി നിരോധിച്ചു

പട്ടിയിറച്ചി വില്‍പന നിരോധിച്ച് നാഗാലാന്‍റ് സർക്കാർ. പാകം ചെയ്തതും അല്ലാത്തതുമായ പട്ടിയിറച്ചി വിൽപനയും വ്യാവസായിക അടിസ്ഥാനത്തിൽ പട്ടികളെ ഇറക്കുമതി ചെയ്യുന്നതും പട്ടിച്ചന്തകളും നിരോധിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി ടെംജെൻ ടോയ് അറിയിച്ചു. ജില്ലാ ഭരണകൂടവും പൊലീസും മുന്‍സിപ്പല്‍ അഡ്മിനിസ്ട്രേഷനും ചേര്‍ന്ന് ഇക്കാര്യം ഉറപ്പ് വരുത്തുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അനിമൽ പ്രൊട്ടക്‌ഷൻ ഓർഗനൈസേഷൻ പട്ടികളോടുള്ള ക്രൂരത നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്‌ സർക്കാരിന് നിവേദനം നൽകിയിരുന്നു….

Read More

സ്വതന്ത്ര നിലപാടുമായി മുന്നോട്ട് പോകുമെന്ന് ജോസ് കെ. മാണി

കേരള കോണ്‍ഗ്രസ് സ്വതന്ത്ര നിലപാടുമായി മുന്നോട്ട് പോകുമെന്ന് ജോസ് കെ. മാണി. ഭാവിയില്‍ ഉചിതമായ തീരുമാനങ്ങള്‍ സ്വീകരിക്കും. ഒരു മുന്നണിയുമായും നിലവില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. എല്‍.ഡി.എഫില്‍ എടുക്കുന്നതിനെതിരെ കാനം പറഞ്ഞത് രാഷ്ട്രീയ അഭിപ്രായമാണെന്നും ജോസ് കെ. മാണി പറഞ്ഞു.

Read More

നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മുഴുപ്പിലങ്ങാടി സ്വദേശി പരിയാരത്ത് മരിച്ചു

കണ്ണൂരിൽ ഗൾഫിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മുഴുപ്പിലങ്ങാടി സ്വദേശി പരിയാരത്ത് മരിച്ചു മെയ് 24 ന് ഗൾഫിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇയാൾ തലച്ചോറിലെ രക്തസ്രാവമാണ് മരണത്തിന് കാരണം. എന്നാൽ സ്രവപരിശോധനാ ഫലം വന്നതിന് ശേഷമായിരിക്കും സംസ്‌കാരം നടക്കുക. അതെ സമയം കൊവിഡ് സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്ന് നിലവിൽ വരും. വീടിനു പുറത്തിറങ്ങുന്നവർ യാത്രാപാത രേഖപ്പെടുത്തിയ ഡയറി സൂക്ഷിക്കണം എന്നതാണ് മുഖ്യനിർദേശം. നഗരത്തിലെ തിരക്കേറിയ പച്ചക്കറി,പലവ്യഞ്ജന ചന്തകൾ ഇനി ആഴ്ചയിൽ…

Read More

മലപ്പുറത്ത് ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങിനടന്ന യുവാവിന് കൊവിഡ്; നിരവധി പേരുമായി സമ്പര്‍ക്കം

മലപ്പുറം ചീക്കോട് ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങി നടന്ന യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ജമ്മുവില്‍ നിന്നെത്തിയ യുവാവാണ് ക്വാറന്റൈന്‍ ലംഘിച്ചത്. ജൂണ്‍ 18നാണ് ഇയാള്‍ നാട്ടിലെത്തിയത്. നിരീക്ഷണത്തില്‍ കഴിയുന്ന സമയത്ത് ഇയാള്‍ കടകളിലടക്കം കയറി നടന്നിരുന്നു. ജൂണ്‍ 23ന് ഇയാള്‍ മൊബൈല്‍ കടയില്‍ പോയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കട അടച്ചിടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു ഇന്നലെയാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്. നിരവധി പേരുമായി ഇയാള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായാണ് വിവരം. ഇയാളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്.

Read More

ലോകത്ത് കൊവിഡ് രോഗികൾ 1.11 കോടി കവിഞ്ഞു ; ബ്രസീലിൽ മാത്രം ഒരു ദിവസത്തിനിടെ 1264 പേർ മരിച്ചു

ലോകത്ത് കൊവിഡ് രോഗികൾ 1.11 കോടി കവിഞ്ഞു. 5.25 ലക്ഷം പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടത്. ബ്രസീലില്‍ മാത്രം ഒരു ദിവസത്തിനിടെ 1264 പേര്‍ മരിച്ചു. ബ്രസീലിലെ ആകെ കൊവിഡ് മരണം ഇതോടെ 63,254 ആയി യുഎസില്‍ 1.32 ലക്ഷം പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 596 പേര്‍ മരിച്ചു. റഷ്യയില്‍ മരണസംഖ്യ പതിനായിരത്തോട് അടുക്കുകയാണ്. ഒമ്പത് ലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രസീസില്‍ ഇന്നലെ മാത്രം 41,988 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുഎസില്‍…

Read More