കണ്ണൂരിൽ ഗൾഫിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മുഴുപ്പിലങ്ങാടി സ്വദേശി പരിയാരത്ത് മരിച്ചു മെയ് 24 ന് ഗൾഫിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇയാൾ തലച്ചോറിലെ രക്തസ്രാവമാണ് മരണത്തിന് കാരണം. എന്നാൽ സ്രവപരിശോധനാ ഫലം വന്നതിന് ശേഷമായിരിക്കും സംസ്‌കാരം നടക്കുക. അതെ സമയം കൊവിഡ് സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്ന് നിലവിൽ വരും.
വീടിനു പുറത്തിറങ്ങുന്നവർ യാത്രാപാത രേഖപ്പെടുത്തിയ ഡയറി സൂക്ഷിക്കണം എന്നതാണ് മുഖ്യനിർദേശം. നഗരത്തിലെ തിരക്കേറിയ പച്ചക്കറി,പലവ്യഞ്ജന ചന്തകൾ ഇനി ആഴ്ചയിൽ നാലു ദിവസമേ പ്രവർത്തിക്കൂ. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വലിയ മുൻകരുതലുകളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
നഗരത്തിലെ എല്ലാ പച്ചക്കറി,പലവ്യഞ്ജന ചന്തകളിലും ഏർപ്പെടുത്തും. ബുധൻ,വ്യാഴം,ഞായർ ദിവസങ്ങളിൽ തിരക്കേറിയ ചന്തകളുടെ പ്രവർത്തനം അനുവദിക്കില്ല. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ വന്നിട്ടുളളവരെ പെട്ടന്ന് കണ്ടെത്താനാണ് വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന നഗരവാസികളെല്ലാം ബ്രേക്ക് ദ ചെയിൻ ഡയറി കൈയിൽ സൂക്ഷിക്കണമെന്ന് നഗരസഭ ആവശ്യപ്പെടുന്നത്.