മലപ്പുറത്ത് ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങിനടന്ന യുവാവിന് കൊവിഡ്; നിരവധി പേരുമായി സമ്പര്‍ക്കം

മലപ്പുറം ചീക്കോട് ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങി നടന്ന യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ജമ്മുവില്‍ നിന്നെത്തിയ യുവാവാണ് ക്വാറന്റൈന്‍ ലംഘിച്ചത്. ജൂണ്‍ 18നാണ് ഇയാള്‍ നാട്ടിലെത്തിയത്.

നിരീക്ഷണത്തില്‍ കഴിയുന്ന സമയത്ത് ഇയാള്‍ കടകളിലടക്കം കയറി നടന്നിരുന്നു. ജൂണ്‍ 23ന് ഇയാള്‍ മൊബൈല്‍ കടയില്‍ പോയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കട അടച്ചിടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു

ഇന്നലെയാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്. നിരവധി പേരുമായി ഇയാള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായാണ് വിവരം. ഇയാളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്.