മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണി അഞ്ചാം മാസത്തില്‍ പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു. മലപ്പുറം ഏങ്ങരിമക്കോട് സ്വദേശിനിയായ യുവതിയുടെ കുഞ്ഞുങ്ങളാണ് പ്രസവത്തോടെ മരിച്ചത്. വിദേശത്ത് നിന്നെത്തിയ യുവതിക്ക് ഈ മാസം മൂന്നാം തീയതിയാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്നലെ ജില്ലയില്‍ 51 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 497 ആയി. ഇതില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.