തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ജൂണ്‍ 30ന് നടന്ന സ്വര്‍ണക്കടത്തിന്റെ ആസൂത്രണം നടന്നത് മുന്‍ ഐ ടി സെക്രട്ടറി ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ വെച്ചാണെന്ന് കസ്റ്റംസ് സൂചന നല്‍കുന്നു.
ശിവശങ്കറിന്റെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചതാണ് സ്വര്‍ണക്കടത്തിന്റെ ആസൂത്രണം നടന്നത്. ഇത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായും കസ്റ്റംസ് പറഞ്ഞു. എന്നാല്‍ ശിവശങ്കറിനെയും സ്വര്‍ണക്കടത്തിനെയും ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു
ശിവശങ്കര്‍ ഇല്ലാത്ത സമയത്തും പ്രതികള്‍ ഈ ഫ്‌ളാറ്റില്‍ വരാറുണ്ടായിരുന്നു. ഇതേപോലുള്ള സമയത്താകാം പ്രതികള്‍ ഇവിടെ വെച്ച് ആസൂത്രണം നടത്തിയതെന്നാണ് കസ്റ്റംസ് പറയുന്നത്. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ നിന്നും തൊട്ടടുത്തുള്ള ഫ്‌ളാറ്റിലാണ് ശിവശങ്കര്‍ താമസിച്ചിരുന്നു