തനിക്ക് സ്വര്‍ണാഭരണങ്ങള്‍ ധരിക്കാന്‍ വളരെ ഇഷ്ടമാണെന്ന് ശങ്കര്‍ പറഞ്ഞു. ഒരാള്‍ വെള്ളി കൊണ്ടുള്ള മാസ്ക് ധരിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ കണ്ടപ്പോഴാണ് തനിക്ക് സ്വര്‍ണ മാസ്ക് വേണമെന്ന് തോന്നിയത്. സ്വര്‍ണപണിക്കാരനോട് തന്‍റെ ആവശ്യം പറഞ്ഞു. അദ്ദേഹം മാസ് നിര്‍മിച്ച് നല്‍കി. തന്‍റെ കുടുംബത്തിനും സ്വര്‍ണം ഏറെ ഇഷ്മാണ്. അവര്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്കും സ്വര്‍ണം കൊണ്ടുള്ള മാസ്ക് നല്‍കുമെന്ന് ശങ്കര്‍ കുറാഡെ പറഞ്ഞു.
എഎന്‍ഐയാണ് സ്വര്‍ണ മാസ്ക് ധരിച്ച ശങ്കറിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. കോവിഡിനെ പ്രതിരോധിക്കില്ലെങ്കില്‍ പിന്നെ എന്തിന് ഇത്ര വിലകൂടിയ മാസ്ക് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം