ബംഗലൂരുവിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തി

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗലൂരുവില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഇന്ന് രാത്രി എട്ടുമണി മുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ചുമണി വരെയാണ് നഗരം അടച്ചിടുന്നത്.

ബ്രഹത് ബംഗലൂരു മഹാനഗരപാലികെ പരിധിക്ക് അകത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊലീസിന്റെയും അധികൃതരുടെയും നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബംഗലൂരു കോര്‍പ്പറേഷന്‍ കമ്മീഷണര്‍ അനില്‍കുമാര്‍ മുന്നറിയിപ്പ് നല്‍കി. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആണെങ്കിലും അവശ്യസാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

രോഗവ്യാപനം തടയാന്‍ നിയന്ത്രണം കടുപ്പിക്കാന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു.