Headlines

സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ആർ ശ്രീലേഖ; വട്ടിയൂർക്കാവിൽ മത്സരിക്കും

തിരുവനന്തപുരം വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ ബിജെപി സ്ഥാനാർത്ഥി. സ്ഥാനാർഥിത്വം ശ്രീലേഖ ഉറപ്പിച്ചു. നാളെ രാവിലെ ചുവരെഴുത്ത് തുടങ്ങും. ശാസ്തമംഗലം കൗൺസിലർ കൂടിയാണ് ആർ. ശ്രീലേഖ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ബിജെപി വട്ടിയൂർക്കാവിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ സോമന്‍, തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ ഉൾപ്പെടെയുള്ളവർ നാളത്തെ പ്രചാരണ പരിപാടിയുടെ ഭാഗമാകും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് രീതിയില്‍ ചുവരെഴുതി പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. തൃശൂരില്‍ പത്മജ വേണുഗോപാലും സമാനമായ രീതിയില്‍ ചുവരെഴുതി ബിജെപിയുടെ പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു.