ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം: 14 പേർ കൊല്ലപ്പെട്ടു, 2 ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രായേൽ സേന

ഗാസയിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. വ്യോമാക്രമണത്തിൽ ഹമാസിന്റെ രണ്ട് നേതാക്കൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചു. ഹമാസ് ആന്റി ടാങ്ക് മിസൈൽ വിഭാഗത്തിന്റെ തലവനായ കമൽ അബ്ദ് അൽ റഹ്മാൻ ഔവാദ്, ഹമാസ് ആയുധ നിർമാണ വിഭാഗം മേധാവി അഹ്മദ് തബേത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച ഗാസയിൽ നിന്ന് ഇസ്രായേലി സൈനികരെ വിന്യസിച്ചിരുന്ന ഗാസ സിറ്റി ഭാഗത്തേക്ക് ഹമാസ് റോക്കറ്റാക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടി നൽകുകയായിരുന്നുവെന്ന് ഐഡിഎഫ് അവകാശപ്പെട്ടു.

അതേസമയം ഇസ്രായേൽ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. മുഹമ്മദ് ഔവാദിന്റെ മരണം പലസ്തീൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഔവാദ് ഹമാസ് നേതാവല്ല, സാധാരണക്കാരനാണെന്ന് പലസ്തീൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.