Headlines

കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രിമാരുടെ യോഗം ഇന്ന്; കേരളം എയിംസ് ആവശ്യപ്പെടും

കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനും സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരും തമ്മിലുള്ള യോഗം ഇന്ന്. വൈകിട്ട് മൂന്നുമണിക്ക് ധനകാര്യമന്ത്രാലയത്തിൽ വച്ചാണ് യോഗം. കേരളത്തിന്റെ ധനമന്ത്രി കെ എൻ ബാലഗോപാൽ യോഗത്തിൽ പങ്കെടുക്കും. കാലാകാലങ്ങളായി സംസ്ഥാനം ആവശ്യപ്പെടുന്ന ഐയിംസ് അടക്കം ഉള്ളത് യോഗത്തിൽ ഉന്നയിക്കും.ഒപ്പം 2026 ബജറ്റിൽ സംസ്ഥാനത്തിന് വേണ്ട പരിഗണന നൽകണം എന്നും അറിയിക്കും.സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ തേടും. ഈ മാസം 28നാണ് പാർലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ഫെബ്രുവരി…

Read More

ഇറാനിൽ ഇരുനൂറോളം പ്രക്ഷോഭകർ കൊല്ലപ്പെട്ടതായി ടൈം മാഗസിൻ

ഇറാനിൽ 217 പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതായി ടെഹ്‌റാനിലെ ഡോക്ടറെ ഉദ്ധരിച്ച് ടൈം മാഗസിൻ. ടെഹ്‌റാനിലെ ആറ് ആശുപത്രികളിലെത്തിച്ച വെടിയേറ്റവരുടെ മരണനിരക്കാണിതെന്നും ഡോക്ടർ അറിയിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ ഭൂരിഭാഗവും യുവാക്കളാണെന്നും അധികൃതർ ആശുപത്രിയിൽ നിന്നും മൃതദേഹങ്ങൾ മാറ്റിയെന്നും ഡോക്ടർ വ്യക്തമാക്കിയതായി ടൈം മാഗസിന്റെ റിപ്പോർട്ടിലുണ്ട്. ഡോക്ടറുടെ പേര് സുരക്ഷാകാരണങ്ങളാൽ വെളിപ്പെടുത്തിയിട്ടില്ല.വടക്കൻ ടെഹ്‌റാനിൽ ഇന്നലെ നടന്ന വെടിവയ്പിൽ മുപ്പതോളം പേർ സംഭവസ്ഥലത്ത് കൊല്ലപ്പെട്ടതായും റിപ്പോർട്ട്. രാജ്യത്ത് ഇന്റർനെറ്റ് ഉപരോധം തുടരുകയാണ്. പ്രതിഷേധക്കാർ അമേരിക്കൻ പ്രസിഡന്റിനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്ന തെമ്മാടിക്കൂട്ടമാണെന്നും സർക്കാർ വിട്ടുവീഴ്ചയ്ക്ക്…

Read More

സ്വർണ്ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി സംഘം കസ്റ്റഡിയിൽ വാങ്ങും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി സംഘം കസ്റ്റഡിയിൽ വാങ്ങും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളും കേസിലെ കൂടുതൽ തെളിവുകൾ തേടിയാകും കസ്റ്റഡിയിൽ വാങ്ങുക. തിങ്കളാഴ്ച കസ്റ്റ‍‍ഡി അപേക്ഷ സമർപ്പിക്കാനാണ് സാധ്യത.തന്ത്രിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യതയാണെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ആചാര ലംഘനം നടത്തി ഗൂഢാലോചനയിൽ പങ്കാളിയായി. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ദേവസ്വം ബോർഡ് നിർദേശപ്രകാരം പാളികൾ നൽകിയപ്പോൾ തന്ത്രി മൗനാനുവാദം നൽകി. ദേവസ്വം മാനുവൽ പ്രകാരം ക്ഷേത്ര ചൈതന്യം കാത്തു…

Read More