ലോകത്ത് കോവിഡ് ബാധിതര്‍ 1.41 കോടി കവിഞ്ഞു, മരണം ആറുലക്ഷത്തിലേക്ക്

ലോകത്തെ ആശങ്കയിലാക്കി കോവിഡ് രോഗബാധ വര്‍ധിക്കുകയാണ്. ലോകത്ത് കോവിഡ് രോഗബാധിതരായവരുടെ എണ്ണം 1 കോടി 41 ലക്ഷം കവിഞ്ഞു. ആകെ രോഗികളുടെ എണ്ണം 1,41,79,014 ആണ്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറുലക്ഷത്തിന് അടുത്തെത്തി. ഇതുവരെ മരിച്ചത് 5,98,508 ആളുകളാണ്. ചികില്‍സയിലുള്ളവരില്‍ 59,953 പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. കോവിഡ് ബാധിതരില്‍ 84,42,455 പേര്‍ രോഗമുക്തരായിട്ടുണ്ട്.

അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായിട്ടുള്ളത്. കോവിഡ് പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള അമേരിക്കയില്‍ രോഗികളുടെ എണ്ണം 37 ലക്ഷം കടന്നു. ഇതുവരെ 37,69,276 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.