ഉത്രയെ കടിച്ചത് മൂര്‍ഖന്‍ തന്നെ

കൊല്ലം അഞ്ചലില്‍ ഭാര്യയെ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രാസപരിശോധനാഫലം പുറത്ത്. ഉത്രയെ കടിച്ചത് മൂര്‍ഖന്‍ പാമ്പ് തന്നെയെന്നാണ് രാസ പരിശോധനാഫലം. ഉത്രയുടെ ആന്തരികാവയവങ്ങളില്‍ സിട്രസിന്‍റെ അംശം കണ്ടെത്തി. രാസപരിശോധന ഫലം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നുവെന്ന സൂരജിന്‍റെ കുറ്റസമ്മത മൊഴി ബലപ്പെടുത്തുന്നതാണ് രാസപരിശോധന ഫലം. അടുത്ത മാസം കേസിന്‍റെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണായകഫലം ലഭിച്ചത്.

കൂട്ടുപ്രതി സുരേഷ് മാപ്പ് സാക്ഷിയാകാന്‍ തയ്യാറാണെന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടെ സൂരജിനെതിരെയുള്ള കുരുക്ക് മുറുകും.

ഉത്രയെ കൊന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സൂരജ് സമ്മതിച്ചിരുന്നു അടൂരിലെ വീട്ടില്‍ വനംവകുപ്പ് തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ഉത്രയെ കൊന്നുവെന്ന് സൂരജ് പറ‍ഞ്ഞത്. എന്തിനാണ് കൊലപ്പെടുത്തിയതെന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല.