രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം പിന്നിട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 48,916 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 13,36,861 ആയി ഉയർന്നു
4,56,071 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 8,49,431 പേർ രോഗമുക്തി നേടി. 757 പേർ കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 31,358 ആയി ഉയർന്നു.
മഹാരാഷ്ട്രയിൽ ഇന്നലെ 9615 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,57,117 ആയി. തമിഴ്‌നാട്ടിൽ 6785 കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. രോഗികളുടെ എണ്ണം 1,99,749 ആയി ഉയർന്നു.