രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 9 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 28,498 പേര്‍ക്ക് കൂടി രോഗബാധ

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒമ്പത് ലക്ഷം പിന്നിട്ടു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 9,06,752 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 28,498 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.

3,11,565 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 5,71,460 പേര്‍ രോഗമുക്തി നേടി. ഒരു ദിവസത്തിനിടെ 553 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 23,727 ആയി ഉയര്‍ന്നു.

രോഗബാധിതരില്‍ ഏറെയും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ്. ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇതിനോടകം 2,60,924 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 10482 പേര്‍ സംസ്ഥാനത്ത് മരിച്ചു. 1,44,507 പേര്‍ രോഗമുക്തി നേടി. 1.05 ലക്ഷം പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്

തമിഴ്‌നാട്ടില്‍ 1,42,798 പേര്‍ക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു. 2032 പേര്‍ മരിച്ചു. 48,199 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. ഡല്‍ഹിയില്‍ 1.13 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 3411 പേര്‍ മരിച്ചു