24 മണിക്കൂറിനിടെ 28,701 പേര്‍ക്ക് കൂടി കൊവിഡ്, 500 മരണം; രാജ്യത്ത് 8.78 ലക്ഷം കൊവിഡ് ബാധിതര്‍

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒമ്പത് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 500 പേര്‍ ഒരു ദിവസത്തിനിടെ മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,78,254 ആയി ഉയര്‍ന്നു

23,174 പേര്‍ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. 5,53,471 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 3,01,609 സജീവ കേസുകളാണ് രാജ്യത്തുള്ളത്. പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 2,19,103 സാമ്പിളുകള്‍ പരിശോധിച്ചു

മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 2,54,427 ആയി ഉയര്‍ന്നു. 1,03,813 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1,40,325 പേര്‍ രോഗമുക്തി നേടി. 10,289 പേര്‍ ഇതിനോടകം മരിച്ചു.