വൈറസ് ജയിച്ചു; മനുഷ്യൻ തോറ്റു
ചൈനയിലെ വുഹാനിലെ ഒരാശുപത്രിയിൽ ഒരു പ്രത്യേകതരം ന്യുമോണിയ ബാധിച്ച ഒരുകൂട്ടം രോഗികളെ ലോകാരോഗ്യ സംഘടന (ഡബ്ള്യു എച്ച് ഒ) തിരിച്ചറിഞ്ഞതിനുശേഷം 6 മാസങ്ങൾ പിന്നിട്ടപ്പോഴേക്കും കൊറോണ വൈറസ് മഹാമാരി ലോകത്തിന്റെ എല്ലാ കോണുകളിലുമെത്തിക്കഴിഞ്ഞു. അത് സൃഷ്ടിക്കുന്ന മരണങ്ങളെയും ദുരിതങ്ങളെയും നേരിടാൻ കഴിയാതെ വിഷമിക്കുകയാണ് മാനവരാശി. ലോകമൊട്ടാകെ കുറഞ്ഞത് 15.5 മില്യൺ ആൾക്കാരെയെങ്കിലും രോഗബാധിതരായി കണ്ടെത്തിയിട്ടുണ്ട്.യഥാർത്ഥത്തിൽ രോഗികൾ അതിന്റെ പല മടങ്ങുകൾ കൂടുതലായിരിക്കും. യുഎസിൽ 20 മില്യണിലധികം പേർ വൈറസ് ബാധിതരായി ഉണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പധികൃതർ കണക്കാക്കുന്നത്. കഴിഞ്ഞ…