ചെന്നൈ: കൊവിഡ് വ്യാപനം അതിരൂക്ഷമായ തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു.
24 മണിക്കൂറിനിടെ 6988 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 206737 ആയി. ഇന്ന് 89 മരണവും തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 3409 പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
7758 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ 151055 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 52273 പേര്‍ നിലവില്‍ ചികിത്സയിലാണ്.
ചെന്നൈയില്‍ ഇന്ന് 1331 കൊവിഡ് പോസിറ്റീവ് കേസുകളും 20 മരണവും റിപ്പോര്‍ട്ട് ചെയ്തു