സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലിയാണ് മരിച്ചത്. 40 വയസ്സായിരുന്നു. പുലർച്ചെ പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചാണ് അഞ്ജലി മരിച്ചത്. വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കടുത്ത പ്രമേഹബാധിതയായിരുന്നു. ഈ മാസം ആദ്യം തിരുപ്പൂരിൽ നിന്ന് മകനോടൊപ്പമാണ് അഞ്ജലി വീട്ടിലെത്തിയത്. ക്വാറന്റൈൻ കാലാവധി തീരുന്ന് ദിവസം കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ കാസർകോട് സ്വദേശിയായ നബീസയും ഇന്ന് മരിച്ചിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
അതേസമയം കീം പരീക്ഷാ ജോലിക്കുണ്ടായിരുന്ന പാലക്കാട് കഞ്ചിക്കോട് സ്വദേശിയായ അധ്യാപികക്കും കൊവിഡ് സ്ഥിരീകരിച്ചു. കഞ്ചിക്കോട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഇവർ ജോലിയിലുണ്ടായിരുന്നത്.