കൊവിഡ് ബാധിച്ച് ആലുവയിൽ വൃദ്ധ മരിച്ചു; സംസ്ഥാനത്ത് ഇന്ന് മാത്രം 5 മരണങ്ങൾ

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ആലുവ മാറമ്പിള്ളി കുന്നത്തുകര സ്വദേശി ബീവാത്തുവാണ് മരിച്ചത്. 63 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് ബീവാത്തു മരിച്ചത്. ഇതിന് ശേഷമാണ് സ്രവപരിശോധന നടത്തിയത്. ഇവർക്ക് കൊവിഡ് ലക്ഷണങ്ങളില്ലായിരുന്നു. അർബുദരോഗിയാണ്.

ഇന്ന് മാത്രം സംസ്ഥാനത്ത് അഞ്ച് കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്താകെ കൊവിഡ് മരണങ്ങളുടെ എണ്ണം 50 ആയി ഉയരുകയും ചെയ്തു. കാസർകോട് അണങ്കൂർ സ്വദേശി ഹൈറന്നൂസയാണ് ആദ്യം മരിച്ചത്. 48 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന കോയ ആണ് മരിച്ച മൂന്നാമത്തെയാൾ. മകളടക്കം 7 ബന്ധുക്കളും രോഗബാധിതരാണ്. കൊല്ലത്ത് കൊവിഡ് ബാധിച്ച് മരിച്ച കുലശേഖരപുരം സ്വദേശിനി റൈഹാനത്താണ് മറ്റൊരാൾ.

കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ സ്വദേശി സദാനന്ദനാണ് ഇന്ന് മരിച്ച മറ്റൊരാള്‍. 60 വയസ്സായിരുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ റാപിഡ് ടെസ്റ്റിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയാണ് സദാനന്ദൻ ആശുപത്രിയിൽ എത്തിയത്